
ജമ്മു കാശ്മീരിലെ അഖ്നൂർ സെക്ടറിലുണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഭീകരർ സ്ഥാപിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. നിയന്ത്രണ രേഖക്ക് സമീപം പട്രോളിംഗ് നടത്തുകയായിരുന്നു സൈനികരാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ 3 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മേഖലയിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്.