
ബീജിംഗ്: ചൈനയിലെ വൻമതിലിന് നേരെ നഗ്നമായ പിൻഭാഗം കാണിച്ച് അതിന്‍റെ ചിത്രം പകർത്തിയ സഞ്ചാരികളെ നാടുകടത്തി ചൈന. രണ്ടാഴ്ച തടവിലിട്ടശേഷം ശേഷമാണ് ജപ്പാനിൽ നിന്നുള്ള യുവതിയും യുവാവിനെയും നാടുകടത്തിയത്. ചൈനയെയും രാജ്യത്തിന്റെ പൈകൃതകത്തെയും അപമാനിക്കുന്ന തരത്തിൽ പെരുമാറിയതിലാണ് നടപടി സ്വീകരിച്ചതെന്ന് ചൈനീസ് അധികൃതർ വ്യക്തമാക്കി. ബീജിംഗിലെ ലോക പൈതൃക കേന്ദത്തിനടത്താണ് ഇവര്‍ ഇത്തരമൊരു പ്രവൃത്തിയില്‍ ഏര്‍പ്പെട്ടത്.
യുവാവാണ് പിൻഭാഗം വൻമതിലിന് നേരെ കാണിച്ചത്. യുവതി വീഡിയോ പകര്‍ത്തുകയും ചെയ്തു. സംഭവം പുറത്ത് വന്നതോടെ യുവതിക്കും യുവാവിനും എതിരെ കടുത്ത പ്രതിഷേധം ചൈനയില്‍ ഉയര്‍ന്നിരുന്നു. പഴയകാലത്തിൽ നിന്ന് ജപ്പാൻ ഇതുവരെ മാറിയിട്ടില്ലെന്നതിന് തെളിവാണ് യുവതി പകർത്തിയ ചിത്രങ്ങൾ എന്നായിരുന്നു കൂടുതൽ പേരും ആരോപിച്ചത്. ഇതിനെത്തുടർന്നാണ് ഇരുവരെയും അറസ്റ്റുചെയ്ത തടവിലാക്കുകയും നാടുകടത്തുകയും ചെയ്തത്. എന്നാൽ തങ്ങൾ ചൈനയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും വെറും തമാശയ്ക്കുവേണ്ടി ചെയ്തതാണെന്നുമാണ് ജാപ്പനീസ് യുവാവിന്‍റെയും യുവതിയുടെയും വാദം.