വാഷിങ്ടണ്‍: അമേരിക്കയുടെ വൈസ് പ്രസിഡന്റായി ജെ ഡി വാന്‍സ് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ തൊട്ടരികെ നിന്ന് നിന്ന് ഭർത്താവിനെ നോക്കുന്ന ഭാര്യ ഉഷാ വാൻസിന്റെ ചിത്രം സോഷ്യല് മീഡിയയില് വൈറലായി. പങ്കാളിയെ പ്രണയാര്‍ദ്രമായും നോക്കുന്നതാണ് ചിത്രം. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ആദ്യമായിട്ടാണ് ഇന്ത്യന്‍ വംശജ സെക്കന്‍ഡ് ലേഡിയാകുന്നതെന്ന പ്രത്യേകതയും ഉഷക്കുണ്ട്.
ജെ ഡി വാന്‍സ് ഒരു കൈയില്‍ ബൈബിള്‍ പിടിച്ചുകൊണ്ട് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ തൊട്ടരികില്‍ ഉഷയുമുണ്ടായിരുന്നു. ബൈബിളില്‍ തന്റെ കൈ കൂടി ചേര്‍ത്ത് മറുകൈയില്‍ മകളെയും പിടിച്ചുകൊണ്ട് നില്‍ക്കുന്ന ഉഷ, ഇന്ത്യ പകരുന്ന മതേതര മൂല്യങ്ങളുടെ ഉദാത്തമായ സന്ദേശമായി മാറി. പിങ്ക് വസ്ത്രമണിഞ്ഞാണ് ഉഷ എത്തിയത്.
JD Vance Wife Usha vance viral picture