
ന്യൂയോര്‍ക്ക് : ആമസോണ്‍ സ്ഥാപകനായ അമേരിക്കന്‍ ശതകോടീശ്വരന്‍ ജെഫ് ബെസോസും പ്രതിശ്രുതവധു ലോറന്‍ സാഞ്ചെസും തമ്മിലുള്ള വിവാഹം ഇറ്റലിയിലെ വെനീസില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. 2023 മേയ്മാസത്തിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ജെഫിന്റെ, അഞ്ഞൂറുമില്യണ്‍ ഡോളര്‍ വില മതിക്കുന്ന ആഡംബര നൗകയില്‍ ഇറ്റാലിയന്‍ തീരത്തായിരിക്കും വിവാഹം. ജെഫ്, ലോറനെ പ്രൊപോസ് ചെയ്തതും വിവാഹനിശ്ചയ പാര്‍ട്ടി നടന്നതും ഇവിടെയായിരുന്നു.
വിവാഹ തീയതി കൃത്യമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ജൂണ്‍ മാസത്തിലായിരിക്കും വിവാഹം നടക്കുകയെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സാങ്കേതിക, സിനിമാ-വ്യാപാര മേഖലയില്‍നിന്നുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തേക്കും. 2018-ലാണ് ജെഫും ലോറനും ഡേറ്റിങ് ആരംഭിച്ചത്. ഒരുകൊല്ലത്തിനു ശേഷം 2019-ലാണ് ഇവര്‍ ബന്ധം പരസ്യമാക്കിയത്.