
വാഷിംങ്ടൺ: ഫാക്ട് ചെക്കിങ് സംവിധാനം നിർത്തലാക്കിയതിൽ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയെയും സുക്കർബർഗിനെയും രൂക്ഷമായി വിമർശിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. നിയുക്ത പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഫാക്ട് ചെക്കിങ് സംവിധാനം നിർത്തിയെന്ന് സുക്കർബർഗ് അറിയിച്ചത്.
ലക്ഷക്കണക്കിന് മനുഷ്യർ പച്ചക്കള്ളങ്ങൾ വായിക്കുന്ന അവസ്ഥയിലേക്കാകും ഇതു നയിക്കുകയെന്നും ബൈഡൻ കുറ്റപ്പെടുത്തി. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ബൈഡന്റെ പ്രതികരണം. ‘അമേരിക്ക എന്ന ആശയത്തിനു തന്നെ വിരുദ്ധമാണിത്. നമ്മളെല്ലാം സത്യം പറയാനാണ് ആഗ്രഹിക്കുന്നത്. സത്യം പറയുന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്.’-അദ്ദേഹം പറഞ്ഞു.
ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സിനു സമാനമായി ഉപയോക്താക്കൾ നൽകുന്ന വിവരങ്ങൾ അനുബന്ധമായി പ്രസിദ്ധീകരിക്കുന്ന ‘കമ്യൂണിറ്റി നോട്ട്‌സ്’ ആണ് പകരം അവതരിപ്പിച്ചിരിക്കുന്നത്. കോവിഡ്-19 വാക്‌സിനുകളുടെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള ഉള്ളടക്കം നീക്കം ചെയ്യാൻ ബൈഡൻ ഭരണകൂടം സമ്മർദം ചെലുത്തിയെന്ന് കഴിഞ്ഞ ദിവസം സക്കർബർഗ് വെളിപ്പെടുത്തിയിരുന്നു.
Joe Biden criticized Meta after cancel fact checking