വാഷിങ്ടണ്‍: അമേരിക്കയിൽ വരാന്‍പോകുന്നത് അപകടകരമായ അധികാരകേന്ദ്രീകരണമാണെന്ന് മുന്നറിയിപ്പ് നല്‍കി പ്രസിഡന്റ് ജോ ബൈഡന്‍. ബുധനാഴ്ച നടന്ന യാത്രയയപ്പ് ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ജോ ബൈഡൻ അധികാരമേൽക്കാൻ നാല് ദിനം മാത്രം ശേഷിക്കെയായിരുന്നു പ്രസംഗം. അതിസമ്പന്നരായ ഏതാനും ആളുകളുടെ കൈകളിലേയ്ക്ക് അപകടകരമായ വിധത്തിൽ അധികാരം കേന്ദ്രീകരിക്കുകയാണ്.
അവരുടെ അധികാരദുര്‍വിനിയോഗം നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാകും.’അമേരിക്കയില്‍ അതിരുകടന്ന സമ്പത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്തിലുള്ള ഒരു പ്രഭുവര്‍ഗം രൂപപ്പെടുകയാണ്. നമ്മുടെ ജനാധിപത്യത്തിനും അടിസ്ഥാന അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും അക്ഷരാര്‍ത്ഥത്തില്‍ ഭീഷണി ഉയർത്തുന്നണ് ഈ പ്രവണതയെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ ഭാവിയെയും അപകടത്തിലാക്കുന്ന ‘ടെക്-ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സ്’ ആണ് രൂപപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചുരുക്കം ചിലര്‍ക്കിടയില്‍ അധികാരവും സമ്പത്തും കുമിഞ്ഞുകൂടുന്നതിനെക്കുറിച്ചുള്ള തന്റെ ആശങ്കകളും ബൈഡൻ പങ്കുവെച്ചു.
സ്‌പേസ്എക്‌സ്, ടെസ്‌ല എന്നിവയുടെ മേധാവിയായ ഇലോണ്‍ മസ്‌ക് അടക്കമുള്ള ലോകത്തിലെ ഏറ്റവും ധനികരായ ചില വ്യക്തികളും ടെക് വ്യവസായ പ്രമുഖരും ഡൊണാള്‍ഡ് ട്രംപിനെ പിന്തുണച്ചിരുന്നു.
joe biden criticized power centralisation