വാഷിങ്ടൺ: സ്ഥാനമൊഴിയുന്ന യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്റെ അവസാനത്തെ വാർത്താസമ്മേളനത്തിൽ ഗാസയിലെ പ്രശ്നത്തെച്ചൊല്ലി ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരെ പുറത്താക്കി. അരലക്ഷത്തിലേറെ പേർ കൊല്ലപ്പെടുകയും വീടുകളും കെട്ടിടങ്ങളും നിരപ്പാക്കപ്പെടുകയും ചെയ്ത ഇസ്രായേൽ നടപടി ബ്ലിങ്കന്റെ അറിവോടെയും അനുവാദത്തോടെയുമായിരുന്നുവെന്ന് വിമർശനമുയർത്തിയ മാക്‌സ് ബ്ലുമെന്തൽ, സാം ഹുസ്സൈനി എന്നീ രണ്ട് മാധ്യമപ്രവർത്തകരെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പുറത്താക്കിയത്.
‘ദ ഗ്രേസോൺ ന്യൂസ്’ എഡിറ്റർ മാക്‌സ് ബ്ലുമെന്തലിനെ ഉദ്യോഗസ്ഥർ നിർബന്ധിച്ച് പുറത്തേക്കാക്കിയപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തകനായ സാം ഹുസൈനിയെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തൂക്കിയെടുത്ത് പുറത്താക്കി. ഹമാസിനെതിരായ യുദ്ധം എന്ന പേരിൽ ഗസ്സയിലെ സാധാരണക്കാർക്കു നേരെ ഇസ്രായേൽ നടത്തുന്ന വംശഹത്യക്ക് ആന്റണി ബ്ലിങ്കൻ പിന്തുണ നൽകിയതായും വെടിനിർത്തൽ ചർച്ചകൾ നീട്ടിക്കൊണ്ടുപോകാൻ ഇടപെട്ടതായും ആരോപണമുയർന്നിരുന്നു.
Journalist who raise question about gaza forced to out from Blinken press meet