
തിരുവനന്തപുരം : ഒരു കുടിശ്ശികയും കേന്ദ്രം നല്‍കാന്‍ ഇല്ല. കേന്ദ്രം കൃത്യമായി എല്ലാ വിഹിതവും നല്‍കിയിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ച്ചയായി കേന്ദ്രത്തെ പഴിചാരുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ആശവര്‍ക്കര്‍മാരുടെ സമരം കേന്ദ്രം പണം തരാത്തതുകൊണ്ടാണ് എന്ന പ്രചരണം സൃഷ്ടിക്കുന്നു, ഇത് പച്ചക്കള്ളമാണ്. കൃത്യമായ കണക്കു പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് എന്തു കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി ധനമന്ത്രയെ കണ്ടല്ലോ, കേന്ദ്രം പണം തരാതെ ബുദ്ധമുട്ടിക്കുന്നു എന്നു പറയുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തിന് കൂടുതല്‍ പണം ലഭിക്കാന്‍ ആരും എതിരല്ല. കേരളത്തിന് പണം ലഭിക്കണമെന്നു തന്നെയാണ് ഞങ്ങളുടെയും ആഗ്രഹം. കേരളത്തില്‍ ഭരണത്തിന്റെ വീഴ്ച്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.