
തിരുവനന്തപുരം : കഞ്ചിക്കോട് ബ്രൂവറിയുമായി മുന്നോട്ടുപോകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ എതിര്‍ത്ത് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സി പി ഐ നട്ടെല്ലില്ലാത്ത പാര്‍ട്ടിയാണെന്ന് എല്ലാവര്‍ക്കും ബോധ്യമായെന്നും കുരയ്ക്കുന്ന പട്ടി കടിക്കില്ല എന്ന അവസ്ഥയാണ് സിപിഐക്കുള്ളതെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. കഞ്ചിക്കോട് ബ്രൂവറിക്കെതിരെ ബി ജെ പി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ നയിക്കുന്ന സമര പ്രചരണയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രൂവറി വിഷയത്തില്‍ സമരം നടത്തുന്ന ഏക പാര്‍ട്ടി ബി ജെ പിയാണെന്ന് ചൂണ്ടിക്കാട്ടിയ സുരേന്ദ്രന്‍ ബിനോയ് വിശ്വത്തിന് പിണറായി വിജയനെ പേടിയാണെന്നും പരിഹസിച്ചു.
ബ്രൂവറിക്കെതിരാണെന്ന് കള്ളം പറയുന്ന സി പി ഐ ജനങ്ങളെ വഞ്ചിക്കുകയാണ്. വി ഡി സതീശനും യു ഡി എഫ് നേതാക്കളും പത്ര സമ്മേളനങ്ങള്‍ മാത്രം നടത്തുന്നവരാണ്. പാലക്കാടിന്റെ പരിസ്ഥിതി തകര്‍ക്കുന്ന ഒരു പദ്ധതിയും ബി ജെ പി അനുവദിക്കില്ല. പാലക്കാട്. കുടിവെള്ളമില്ലാതെ ജനം കഷ്ടപ്പെടുകയാണ്. ബൂവറിക്ക് വേണ്ടി ഭൂഗര്‍ഭജലം ഊറ്റില്ലെന്ന എം ബി രാജേഷിന്റെ പ്രസ്താവന വെറുംവാക്കാണെന്നും സുരേന്ദ്രന്‍.