കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്? ഒഴിവുവരുന്ന സീറ്റ് നല്‍കുമെന്ന് ഡിഎംകെ ; ചര്‍ച്ച നടത്തി മന്ത്രി ശേഖര്‍ ബാബു

ചെന്നൈ : മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. തമിഴ്‌നാട്ടില്‍ ജൂലൈയില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കമല്‍ഹാസനു നല്‍കാന്‍ ഡിഎംകെ നീക്കം. ഇതു സംബന്ധിച്ച ചര്‍ച്ചയ്ക്കായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിര്‍ദേശപ്രകാരം കമല്‍ഹാസനുമായി മന്ത്രി ശേഖര്‍ ബാബു കൂടിക്കാഴ്ച നടത്തി. നിലവിലെ അംഗബലം അനുസരിച്ച് നാല് അംഗങ്ങളെ വരെ ഡിഎംകെയ്ക്കു രാജ്യസഭയിലേക്ക് ജയിപ്പിച്ചെടുക്കാനാകും. മക്കള്‍ നീതി മയ്യത്തിന്റെ ആദ്യ രാജ്യസഭാ എംപിയായി കമല്‍ ഹാസന്‍ മത്സരിച്ചേക്കുമെന്നാണ് വിവരം

ഡിഎംകെയുമായുള്ള ധാരണ കണക്കിലെടുത്ത് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യം മത്സരത്തിനിറങ്ങിയിരുന്നില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ മത്സരിച്ച കോയമ്പത്തൂരില്‍ മത്സരിക്കാന്‍ രംഗത്തിറങ്ങിയ കമലിനോട് പിന്മാറണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടിരുന്നു.

More Stories from this section

family-dental
witywide