
കൊച്ചി : കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും സി പി എം നേതാവുമായ കെ രാധാകൃഷ്ണന്‍ എം പിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്നാണ് ഇ ഡി വൃത്തങ്ങള്‍ പറയുന്നത്. നോട്ടിസ് കിട്ടിയതായി എം പിയുടെ ഓഫീസ് അറിയിച്ചു. ഈ മാസം 17 ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ കെ രാധാകൃഷ്ണന്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കും.
കെ രാധാകൃഷ്ണന്‍ സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് വന്ന പണത്തെ കുറിച്ച് അറിയുന്നതിനായാണ് ഇ ഡി വിളിപ്പിച്ചതെന്നാണ് സൂചന.