എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലിനെ ആക്ടിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പകരക്കാരനായി ആര്‍മി സെക്രട്ടറി ഡാനിയേല്‍ ഡ്രിസ്‌കോള്‍

വാഷിംഗ്ടണ്‍ : എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലിനെ മദ്യം, പുകയില,
തോക്കുകള്‍, സ്ഫോടകവസ്തുക്കള്‍ എന്നിവ കൈകാര്യം ചെയ്യുന്ന ബ്യൂറോയുടെ ആക്ടിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പകരം ആര്‍മി സെക്രട്ടറി ഡാനിയേല്‍ ഡ്രിസ്‌കോളിനെയാണ് നിയമിച്ചിരിക്കുന്നത്. യുഎസ് നീതിന്യായ വകുപ്പ് പരസ്യമായി വെളിപ്പെടുത്തിയിരുന്നില്ല.

പട്ടേലിന്റെ ഫോട്ടോയും ആക്ടിംഗ് ഡയറക്ടര്‍ പദവിയും എടിഎഫിന്റെ വെബ്സൈറ്റില്‍ ബുധനാഴ്ച ഉച്ചവരെ പട്ടികപ്പെടുത്തിയിരുന്നു. എഫ്ബിഐ ഡയറക്ടറായി സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം, ഫെബ്രുവരി 24 ന് പട്ടേല്‍ ആക്ടിംഗ് എടിഎഫ് തലവനായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഒരേ സമയം രണ്ട് പ്രധാന ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് യൂണിറ്റുകളെ നയിക്കാന്‍ ഒരാളെ നിയമിച്ചത് അസാധാരണമായിരുന്നു. അതേസമയം കാഷ് പട്ടേലിനെ എന്തിനാണ് മാറ്റിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല.

Also Read

More Stories from this section

family-dental
witywide