
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ മരിച്ചവരില്‍ കൊച്ചിയില്‍ ജോലി ചെയ്യുന്ന നാവിക സേനാ ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. ഹരിയാന സ്വദേശിയായ നാവിക സേനാ ഉദ്യോഗസ്ഥന്‍ 26 കാരനായ ലെഫ്റ്റനന്റ് വിനയ് നര്‍വാളാണ് കൊല്ലപ്പെട്ടത്.
കൊച്ചിയില്‍ ജോലി ചെയ്യുന്ന വിനയ് നര്‍വാളും ഹിമാന്‍ഷിയും തമ്മിലുള്ള വിവാഹം ഏപ്രില്‍ 16 നായിരുന്നു. ഇരുവരും മധുവിധു ആഘോഷിക്കാന്‍ കശ്മീരിലെത്തിയതായിരുന്നു. വിനയ് വിവാഹത്തോടനുബന്ധിച്ച് അവധിയിലായിരുന്നു. എന്നാല്‍ വിവാഹത്തിന്റെ ആറാം നാള്‍ വിനയ് ഭീകരാക്രമണത്തില്‍ പെടുകയായിരുന്നു.