മദ്യ ലഹരിക്കെതിരെ സര്‍ക്കാരിനെതിരെ കെസിബിസിയുടെ സര്‍ക്കുലര്‍ ; ‘നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം’

തിരുവനന്തപുരം : നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ അണിയറ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി. മദ്യ – ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇന്ന് പളളികളിലാണ് സര്‍ക്കുലര്‍ വായിച്ചത്.

ഇതര സംസ്ഥാനത്തു നിന്ന് കേരളത്തില്‍ തൊഴിലിന് എത്തുന്നവരെ സമ്പൂര്‍ണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് മദ്യവിരുദ്ധ സമിതി സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്തവരുടെ ഗുണ്ടാ സംഘങ്ങള്‍ ലഹരിയില്‍ അക്രമം നടത്തുമ്പോള്‍ അധികാരികളുടെ കണ്ണ് അടഞ്ഞുതന്നെയാണെന്നും വിമര്‍ശനമുണ്ട്.

ലഹരിക്കെതിരായ സര്‍ക്കാര്‍ പദ്ധതികള്‍ പലതും ഫലം കാണുന്നില്ലെന്നും സ്‌കൂള്‍, കോളജ് തലങ്ങളിലും മതബോധന ക്ലാസിലും ലഹരി വിരുദ്ധത പഠിപ്പിക്കണം എന്നും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide