
ലണ്ടന്‍: പൊതു എച്ച്‌ഐവി പരിശോധന നടത്തിയ ആദ്യത്തെ യുകെ പ്രധാനമന്ത്രിയും ജി7 നേതാവുമായി കെയര്‍ സ്റ്റാര്‍മര്‍ മാറി. യുകെ പ്രധാനമന്ത്രിയുടെ ഓഫീസ് തിങ്കളാഴ്ചയാണ് ഈ വിവരം പങ്കുവെച്ചത്. യുകെയിലെ ദേശീയ എച്ച്‌ഐവി പരിശോധനാ വാരത്തെ പിന്തുണച്ചാണ് സ്റ്റാര്‍മര്‍ ഈ പരിശോധന നടത്തിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
‘ഇത് ചെയ്യേണ്ടത് വളരെ പ്രധാനമാണ്, ഇതില്‍ പങ്കെടുത്തതില്‍ എനിക്കും സന്തോഷമുണ്ട്. ഇത് എളുപ്പമാണ്, ഇത് വേഗത്തിലാണ്. പരിശോധനാ ആഴ്ചയില്‍ നിങ്ങള്‍ക്ക് ഒരു ടെസ്റ്റ് സൗജന്യമായി ലഭിക്കും, അതിനാല്‍ പങ്കെടുക്കാനും ഇത് ഒരു മികച്ച സമയമാണ്.’ പരിശോധനയ്ക്ക് ശേഷം സ്റ്റാര്‍മര്‍ പറഞ്ഞു,
പരിശോധന നടത്തിയാന്‍ രോഗവിവരം അറിയാനാകുമെന്നും ചികിത്സനേടാനാകുമെന്നും കൂടാതെ 2030 ഓടെ പുതിയ എച്ച്‌ഐവി പകരുന്നത് അവസാനിപ്പിക്കുക എന്ന നമ്മുടെ കൂട്ടായ ലക്ഷ്യം കൈവരിക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ, 2030 ഓടെ ഇംഗ്ലണ്ടിലെ പുതിയ എച്ച്‌ഐവി കേസുകള്‍ അവസാനിപ്പിക്കുന്നതിന് പ്രധാനമന്ത്രി സ്റ്റാര്‍മര്‍ പ്രതിജ്ഞാബദ്ധമാണെന്നും വൈകാതെ പുതിയ എച്ച്‌ഐവി ആക്ഷന്‍ പ്ലാന്‍ പ്രസിദ്ധീകരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.