ഡല്‍ഹിയില്‍വെച്ച് തന്റെ കാര്‍ ആക്രമിക്കപ്പെട്ടു, പിന്നില്‍ അമിത്ഷാ, ഡല്‍ഹി പൊലീസ് ബിജെപിയുടെ ‘സ്വകാര്യ സൈന്യം’ ; ആരോപണവുമായി കെജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹരി നഗറില്‍വെച്ച് തന്റെ കാര്‍ ആക്രമിക്കപ്പെട്ടതായി മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ആക്രമണത്തിന് പിന്നില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണെന്നും അദ്ദേഹം എക്സിലെ ഒരു പോസ്റ്റില്‍ ആരോപിച്ചു.

തന്റെ കാര്‍ ആക്രമിച്ച എതിരാളി സ്ഥാനാര്‍ത്ഥികളുടെ അനുയായികളെ തന്റെ പൊതുയോഗത്തില്‍ പ്രവേശിക്കാന്‍ ഡല്‍ഹി പൊലീസ് അനുവദിച്ചുവെന്ന് കെജ്രിവാള്‍ പറഞ്ഞു. മാത്രമല്ല, ഡല്‍ഹി പൊലീസ് ‘ബിജെപിയുടെ സ്വകാര്യ സൈന്യം’ ആണെന്നും കെജ്രിവാള്‍ ആരോപിച്ചു.

‘ഇന്ന് ഹരി നഗറില്‍, പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയുടെ ആളുകളെ എന്റെ പൊതുയോഗത്തില്‍ പ്രവേശിക്കാന്‍ പൊലീസ് അനുവദിച്ചു, തുടര്‍ന്ന് എന്റെ കാര്‍ ആക്രമിച്ചു, ഇതെല്ലാം അമിത് ഷായുടെ ഉത്തരവനുസരിച്ചാണ് സംഭവിക്കുന്നത്. അമിത് ഷാ ഡല്‍ഹി പൊലീസിനെ ബിജെപിയുടെ സ്വകാര്യ സൈന്യമാക്കി മാറ്റി.’- കെജ്രിവാള്‍ ഇന്നലെ കുറിച്ചതിങ്ങനെ.

More Stories from this section

family-dental
witywide