
യുഎസ് ലോകത്തിനെ നിയന്ത്രിക്കുകയാണെന്ന് ക്യൂബൻ അംബാസഡർ. എസ് എഫ് ഐ 35-ാമത് സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. യുഎസിൽ നിന്ന് വല്ലാത്ത രീതിയിലുള്ള അവഗണനയാണ് ക്യൂബ നേരിട്ട് കൊണ്ടിരിക്കുന്നത്. അമേരിക്ക യുവാക്കളെ വിപ്ലവത്തിന് എതിരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചെഗുവേരയുടെ വാക്കുകൾ പ്രസംഗത്തിനിടെ ക്യൂബൻ അംബാസഡർ ആവർത്തിച്ചു. കൊവിഡിൻ്റെ ആഘാതത്തിൽ നിന്ന് ക്യൂബ ഉയര്‍ന്ന് വരികയാണ്. സാമ്പത്തിക സമത്വത്തിന് വേണ്ടി പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ്. കേരള മുഖ്യമന്ത്രി ക്യൂബയിൽ എത്തിയത് ഞങ്ങൾക്ക് വലിയ ഊർജം പകർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ഇന്ത്യയിലെ തന്‍റെ ആദ്യത്തെ ദിവസമാണെന്നും വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രക്തസാക്ഷികളെ കുറിച്ചുള്ള ഓർമ്മകൾ ആണ് നമ്മളെ ഒരുമിപ്പിച്ച് നിർത്തുന്നത്. ക്യൂബയിലെ എല്ലാ പ്രതിസന്ധി ഘട്ടത്തിലും യുവാക്കൾ രംഗത്തിറങ്ങി എന്നും പലസ്തീൻ ജനതയ്ക്ക് വേണ്ടി എത്രയോ പതിറ്റാണ്ടുകൾ ആയി ക്യൂബയിലെ ചെറുപ്പക്കാർ നലപാട് ഉയര്‍ത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.