
തിരുവനന്തപുരം : സംസ്ഥാനത്ത് പലയിടങ്ങളിലും സാധാരണയെക്കാള്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയായേക്കും. പാലക്കാട് ഇന്നലെ 38.3 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി.
അതോടൊപ്പം അള്‍ട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കണമെന്ന പ്രത്യേക അറിയിപ്പുമുണ്ട്. വേനല്‍ച്ചൂട് കനക്കുന്നതിനിടെ കഴിഞ്ഞ ദിവസം നാല് ജില്ലകളില്‍ ഉയര്‍ന്ന തോതിലുള്ള അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തിയിരുന്നു.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അള്‍ട്രാ വയലറ്റ് സൂചികയില്‍ ഓറഞ്ച് അലേര്‍ട്ട് രേഖപ്പെടുത്തിയത്. പൊതുജനങ്ങളില്‍ നിന്ന് അതീവ ജാഗ്രത ആവശ്യമുള്ളതാണ് ഈ ഓറഞ്ച് അലേര്‍ട്ട്. യുവി ഇന്‍ഡക്സ് അനുസരിച്ച് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍- 9, പത്തനംതിട്ട ജില്ലയിലെ കോന്നി- 8, ആലപ്പുഴ ജില്ലിയിലെ ചെങ്ങന്നൂര്‍ -8, ഇടുക്കിയിലെ മൂന്നാര്‍-8 എന്നിങ്ങനെയാണ് അള്‍ട്രാ വയലറ്റ് രശ്മികളുടെ അളവ്. അള്‍ട്രാ വയലറ്റ് സൂചിക 11ന് മുകളില്‍ എത്തിയാല്‍ റെഡ് അലേര്‍ട്ട് നല്‍കും.