കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍. 60,440 രൂപയുമായാണ് പൊന്നിന്റെ കുതിപ്പ്. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 7,555 രൂപയും പവന് 240 രൂപയുമാണ് ഉയര്‍ന്നത്. 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഗ്രാമിന് 25 രൂപ വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡായ 6,230 രൂപയിലെത്തി. പണിക്കൂലി കണക്കാക്കിയാല്‍ ഇന്ന് ഒരു പവന്‍ ആഭരണത്തിന് കേരളത്തില്‍ 65000 നു മുകളില്‍ നല്‍കേണ്ടി വരും.
ഇക്കഴിഞ്ഞ 22നായിരുന്നു സ്വര്‍ണം ഇതിനുമുമ്പ് റെക്കോര്‍ഡിലെത്തിയത്. അന്ന് ഗ്രാമിന് 7,525 രൂപയും പവന് 60,200 രൂപയുമായിരുന്നു. വെള്ളി വിലയും ഇന്ന് ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 99 രൂപയിലെത്തി.
Tags: