
മലപ്പുറം: റീല്‍സ് താരം മലപ്പുറം വഴിക്കടവ് സ്വദേശി ജുനൈദ്(30) വാഹനാപകടത്തില്‍ മരിച്ചു. ജുനൈദ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്ന് വൈകിട്ട് 6.30ഓടെയാണ് അപകടം നടന്നത്. റോഡരികില്‍ രക്തം വാര്‍ന്ന് കിടക്കുന്നതാണ് ബസുകാര്‍ കണ്ടത്. തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റത്. വഴിക്കടവില്‍ നിന്ന് മഞ്ചേരി ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ജുനൈദിനെ നേരത്തെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.