
തിരുവനന്തപുരം : ആശാ വര്‍ക്കര്‍മാര്‍ ഓണറേറിയം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച കേന്ദ്രസര്‍ക്കാരിന് മറുപടിയുമായി കേരളം.
ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവടക്കം 636.88 കോടി രൂപ എന്‍എച്ച്എം വിഹിതം കുടിശികയെന്ന് കേരളം ചൂണ്ടിക്കാട്ടി. കുടിശികയിനത്തില്‍ കേന്ദ്രം തെറ്റിദ്ധരിപ്പിക്കുവെന്നും നടപടി ക്രമങ്ങള്‍ പാലിച്ചിട്ടും കേന്ദ്രം ഫണ്ട് അനുവദിച്ചില്ലെന്നും സംസ്ഥാന ഫണ്ട് ഉപയോഗിച്ചാണ് കേന്ദ്ര പദ്ധതികള്‍ ഉള്‍പ്പെടെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും കേരളം കുറ്റപ്പെടുത്തി.
കൂടാതെ, ബ്രാന്‍ഡിങ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കാത്തതിനാല്‍ 2023-24 സാമ്പത്തിക വര്‍ഷത്തിലെ വിഹിതം നല്‍കാനാകില്ലെന്ന് വ്യക്തമാക്കി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജോയിന്റ് സെക്രട്ടറി കേരളത്തിന് അയച്ച കത്തും ആരോഗ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്.