
ഐപിഎൽ പുതിയ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വിജയത്തുടക്കം. ഏഴ് വിക്കറ്റിന് നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപിച്ചു. കൊൽക്കത്തയുടെ 174 റൺസ് ആർ സി ബി 22 പന്ത് ശേഷിക്കേ മറികടന്നു. വിരാട് കോലി 36 പന്തിൽ 59 റൺസുമായി പുറത്താവാതെ നിന്നു. ഫിൽ സോൾട്ട് 56 ഉം ക്യാപ്റ്റൻ രജത് പത്തിദാർ 34 ഉം റൺസെടുത്തു. നായകൻ അജിങ്ക്യ രഹാനെയുടെ അർധ സെഞ്ച്വറിയുടെ മികവിലാണ് കൊൽക്കത്ത ഭേദപ്പെട്ട സ്കോറിലെത്തിയത്. ക്രുനാൽ പണ്ഡ്യ മൂന്നും ജോഷ് ഹെയ്സൽവുഡ് രണ്ടും വിക്കറ്റ് നേടി. ക്രൂനാൽ പണ്ഡ്യയാണ് കളിയിലെ താരം.