
കൊല്ലം: സി പി എം സംസ്ഥാന സമ്മേളനം കൊല്ലത്ത് പുരോഗമിക്കുമ്പോൾ സിപിഎം ടിക്കറ്റിൽ ജയിച്ചു കയറിയ നടൻ കൂടിയായ സ്ഥലം എം എൽ എ മുകേഷിന്റെ അസാന്നിധ്യം ചർച്ചയാകുന്നു. സമ്മേളന ദിവസം കൊല്ലത്ത് ഉണ്ടാകില്ലെന്ന് പാര്‍ട്ടിയെ നേരത്തെ അറിയിച്ചെന്നാണ് മുകേഷിന്റെ വിശദീകരണം. അതുകൊണ്ടാണ് പാർട്ടി തന്നെ ക്ഷണിക്കാത്തതെന്നും കൊല്ലം എം എല്‍ എ വിവരിച്ചു. എറണാകുളത്ത് സിനിമാ ഷൂട്ടിലായതിനാലാണ് സമ്മേളനത്തില്‍ പങ്കെടുക്കാത്തതെന്നും മുകേഷ് കൂട്ടിച്ചേർത്തു.
കൊല്ലം എം എല്‍ എ എന്ന നിലയില്‍ മുഖ്യ സംഘാടകരില്‍ ഒരാള്‍ ആവേണ്ടയാളായിരുന്നു മുകേഷ്. സംസ്ഥാന സമ്മേളന പ്രതിനിധിയല്ലെങ്കിലും ഉദ്ഘാടന സെഷനില്‍ മുകേഷിന് പങ്കെടുക്കാമായിരുന്നു. എന്നാല്‍ ലൈംഗിക ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുകേഷിനെ പാര്‍ട്ടി മാറ്റിനിര്‍ത്തിയതാണെന്ന നിലയിലുള്ള റിപ്പോർട്ടുകൾ ഉണ്ട്.