
കോട്ടയം : കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയേയും ഭാര്യയേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിജയകുമാര്‍ (64) ഭാര്യ മീര (60) എന്നിവരാണ് മരിച്ചത്. കൊലപാതകം എന്ന സംശയവും ഉയരുന്നുണ്ട്.
കോട്ടയം നഗരമധ്യത്തിലെ വീടിനുള്ളിലാണ് ഇരുവരെയും മരിച്ച നിലയില്‍ ഇന്നു രാവിലെ വീട്ടു ജോലിക്കാരി കണ്ടെത്തിയത്. മുതദേഹങ്ങള്‍ വീട്ടില്‍ 2 ഇടങ്ങളിലാണ് ഉണ്ടായിരുന്നത്. വിജയകുമാറിന്റെ മൃതദേഹം സ്വീകരണ മുറിയിലും, മീരയുടെ മൃതദേഹം മറ്റൊരുമുറിയിലുമായിരുന്നു. തലയ്ക്ക് മുറിവേറ്റിട്ടുണ്ട്. മാത്രമല്ല, മൃതദേഹങ്ങളില്‍ ആക്രമിക്കപ്പെട്ട ലക്ഷണങ്ങളുണ്ട്. വസ്ത്രങ്ങള്‍ കീറിയ നിലയിലുമാണ്. കൂടാതെ, വീടിന്റെ സമീപത്തു നിന്ന് ആയുധകള്‍ കണ്ടെത്തി എന്നും സൂചനയുണ്ട്. ഉന്നത പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.