
കോട്ടയം: രണ്ട് പെൺമക്കളെയും കയ്യിലെടുത്ത് അഭിഭാഷകയായ അമ്മ പുഴയില്‍ ചാടി ജീവനൊടുക്കി. മൂവരെയും നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മൂവർക്കും ജീവൻ നഷ്ടമായിരുന്നു. കോട്ടയം ഏറ്റുമാനൂര്‍ അയര്‍ക്കുന്നം പള്ളിക്കുന്നിലാണ് സംഭവം. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്മോള്‍, അഞ്ച് വയസ്സുകാരി നേഹ, ഒരു വയസ്സുള്ള നോറ എന്നിവരാണ് മരിച്ചത്. മുത്തോലി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റ് കൂടിയാണ് ജിസ്‌മോള്‍.
ഹൈക്കോടതിയിലും പാലായിലും അഭിഭാഷകയായി പ്രവർത്തിച്ചു വരുകയായിരുന്നു ജിസ്മോൾ. സ്കൂട്ടറിൽ മക്കളുമായി എത്തിയ ഇവർ മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ചാടിയാണ് ജീവനൊടുക്കിയത്. കുടുംബപ്രശ്‌നം ഉള്ളതായി സൂചനയുണ്ടെന്ന് മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)