പാലക്കാട് നിന്ന് കോഴിക്കോട്ടെത്താന്‍ ഇനി ഒന്നര മണിക്കൂര്‍! ഗ്രീന്‍ഫീല്‍ഡ് ഹൈവേ അതിവേഗ ഇടനാഴി വരുന്നു, നിര്‍ദേശം നല്‍കി കേന്ദ്രം

കോഴിക്കോട് : പാലക്കാട് നിന്ന് കോഴിക്കോട്ടെത്താന്‍ ഇനി ഒന്നര മണിക്കൂര്‍ യാത്ര മതിയാകും. നിര്‍ദിഷ്ട പാലക്കാട് – കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ അതിവേഗ ഇടനാഴിയായി നിര്‍മിക്കുന്നതിലൂടെയാണ് ഈ സ്വപ്‌നനേട്ടം കേരളം കൈവരിക്കുക. ഇതിനായി, പദ്ധതി രൂപരേഖയില്‍ ആവശ്യമായ മാറ്റം വരുത്താന്‍ ദേശീയപാത അതോറിറ്റിക്കു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍.

പദ്ധതി നടപ്പിലായാല്‍, സംസ്ഥാനത്തെ ആദ്യ ഹൈസ്പീഡ് കോറിഡോറായി പാലക്കാട് – കോഴിക്കോട് ഹൈവേ മാറും. പാലക്കാട് മരുതറോഡില്‍ നിന്ന് ആരംഭിച്ച് കോഴിക്കോട് പന്തീരാങ്കാവ് വരെയാണ് നിര്‍ദിഷ്ട അതിവേഗ ഇടനാഴി.

നിര്‍ദിഷ്ട കൊല്ലം – ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേയും അങ്കമാലി – കുണ്ടന്നൂര്‍ ബൈപാസും ഇത്തരത്തില്‍ നിര്‍മിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

പാലക്കാട് – കോഴിക്കോട് യാത്രയ്ക്കു ഇപ്പോഴത്തെ ദേശീയപാതയിലൂടെ ശരാശരി 4 മണിക്കൂര്‍ വേണ്ടിടത്ത് ഗ്രീന്‍ഫീല്‍ഡ് ഹൈവേയില്‍ 2 മണിക്കൂറാണ് കണക്കാക്കുന്നത്. ഇത് അതിവേഗ ഇടനാഴിയാകുമ്പോള്‍ ഒന്നര മണിക്കൂറില്‍ താഴെയാകും യാത്രാസമയം. അതിവേഗ ഇടനാഴിയില്‍ ഇരുചക്രവാഹനങ്ങള്‍ക്കു പ്രവേശനമുണ്ടാകില്ല.

More Stories from this section

family-dental
witywide