തരൂർ പറഞ്ഞതിൽ തെറ്റില്ല! പിന്തുണയുമായി ശബരീനാഥൻ, ‘കേരളത്തിൽ സ്റ്റാര്‍ട്ട് അപ്പ് ഇക്കോസിസ്റ്റം വളരുകയാണ്’

തിരുവനന്തപുരം: കേരളത്തിൻ്റെ വികസനത്തിൽ സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയ ശശിതരൂരിന് പിന്തുണയുമായി കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെഎസ് ശബരീനാഥൻ രംഗത്ത്. കേരളത്തിൽ സ്റ്റാർട്ട്അപ്പ് ഇക്കോസിസ്റ്റം വളരുകയാണെന്ന് ശശി തരൂർ പറയുന്നതിൽ തെറ്റില്ലെന്നാണ് ശബരീനാഥൻ ചൂണ്ടിക്കാട്ടിയത്. എന്നാൽ സര്‍ക്കാര്‍ പുറത്തുവിട്ട മാനദണ്ഡത്തിന് അപ്പുറം സ്റ്റാർട്ട്അപ്പുകൾ വിലയിരുത്താനുള്ള ചില കണക്കുകള്‍ കൂടി അദ്ദേഹം പരാമര്‍ശിച്ചാൽ പൂർണത ലഭിക്കുമെന്നും പോസ്റ്റിൽ പറയുന്നു. കേരളത്തിന്‍റെ വളര്‍ച്ചയ്ക്കായി ഒരുമിച്ച് നിൽക്കാമെന്നും എന്നാൽ റോമാ നഗരം ഒരു ദിവസം കൊണ്ട് വളര്‍ന്നതല്ലെന്ന് കൂടി ഓര്‍ക്കണമെന്നും ശബരീനാഥൻ വിവരിച്ചു.

ശബരീനാഥന്റെ കുറിപ്പ് ഇപ്രകാരം

കേരളത്തിന്റെ സ്റ്റാർട്ട്‌ അപ്പ്‌ ഇക്കോസിസ്റ്റം വളരുകയാണ് എന്ന് ഡോ:തരൂർ പറയുന്നതിൽ തെറ്റില്ല. ഇതിന്റെ ഭാഗമായി നിൽക്കുന്നവരിൽ പലരും സുഹൃത്തുക്കളാണ്, അവർക്ക് നല്ല കഴിവുണ്ട്, നല്ല പ്രതീക്ഷയുണ്ട്. സർക്കാരിന്റെ സഹായത്തോടെയും ഇല്ലാതെയും അവർ കുറെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഡോ:തരൂരിന്റെ ലേഖനത്തിൽ സർക്കാർ പുറത്തുവിട്ട ചില “cherrypicked” മാനദണ്ഡങ്ങൾക്കപ്പുറം സ്റ്റാർട്ട്‌ അപ്പുകളെ വിലയിരുത്താനുള്ള മറ്റു ചില കണക്കുകൾ കൂടി അദ്ദേഹം പരാമർശിച്ചാൽ പൂർണതലഭിക്കുമായിരുന്നു. അതോടൊപ്പം ഈ വിഷയത്തിൽ അധിഷ്ടിതമായി ഒരു ലേഖനം എഴുതുമ്പോൾ ഡോ തരൂരിന് ചിലതുകൂടി ചേർത്തുപറയാമായിരുന്നു. കേരളത്തിലെ സ്റ്റാർട്ട്‌ അപ്പ്‌ ഇക്കോസിസ്റ്റം ഒരു continuum ആണ്.2014ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ സമയത്താണ് ഒരു സ്റ്റാർട്ട്‌ അപ്പ്‌ പോളിസി രൂപീകരിച്ചത്. അന്ന് MIT FAB LAB, Raspberry Pi Kits, സ്റ്റാർട്ട് അപ്പ്‌ വില്ലജ് തുടങ്ങിയ ഒട്ടനവധി നൂതനമായ പദ്ധതികൾ രൂപീകരിച്ചു. കാലക്രമേണ സ്റ്റാർട്ട്‌ അപ്പുകൾ വളർന്നപ്പോൾ അത് പുതിയ രൂപവും ഭാവവും ഏറ്റെടുത്തു.

More Stories from this section

family-dental
witywide