
ന്യൂഡൽഹി: ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ ഏറ്റവും അടുത്ത സുഹൃത്തുകളിൽ ഒരാളായ 64 കാരനായ തഹാവൂർ റാണയെ ചോദ്യം ചെയ്യുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചാവേർ ആക്രമണത്തിലൂടെ കൊലപ്പെടുത്താൻ ലഷ്‌കർ-ഇ-തൊയ്ബ നടത്തിയ വലിയ ഗൂഢാലോചനയുടെ വിവരങ്ങൾ പുറത്തുവരുമെന്ന് സൺഡേ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
ദി സൺഡേ ഗാർഡിയനു ലഭിച്ച 3 ആഭ്യന്തര രേഖകൾ ഇസ്രത്ത് ജഹാൻ ലഷ്‌കർ-ഇ-തൊയ്ബയുടെ ഭാഗമാണെന്നും നരേന്ദ്ര മോദിയെ കൊല്ലാൻ അവരെ ചുമതലപ്പെടുത്തിയെന്നും വ്യക്തമായതായും റിപ്പോർട്ട് ചെയ്യുന്നു.
ഹെഡ്‌ലിയെ എൻഐഎ നടത്തിയ ചോദ്യം ചെയ്യലിന്റെ ഭാഗമാണ് ഒരു രേഖ. രണ്ടാമത്തേത് 2010 ൽ യുഎസ് എംബസിയിലെ ഒരു മുതിർന്ന അംഗം പങ്കിട്ട നിയമപരമായ രേഖയാണ്.
2009 സെപ്റ്റംബറിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഹെഡ്‌ലിയെ ചോദ്യം ചെയ്തതിനെ ഉദ്ധരിച്ച് ഇന്ത്യൻ ഏജൻസികൾ റിപ്പോർട്ട് ചെയ്ത വിവരമാണ് മൂന്നാമത്തേത് .
മൂന്ന് രേഖകളിലും ഒരേ കാര്യം തന്നെയാണ് പറഞ്ഞിരുന്നത്: ഇസ്രത്ത് ജഹാൻ ലഷ്‌കറിന്റെ ഭാഗമായിരുന്നു, നരേന്ദ്ര മോദിയെ വധിക്കാൻ ചുമതലപ്പെടുത്തിയിരുന്നു.
ജഹാന്റെ ഏറ്റുമുട്ടൽ കൊലക്കു ശേഷം വളരെക്കാലം കഴിഞ്ഞ് ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്ത പാക് ലഷ്‌കർ ഭീകരൻ മെഹ്മൂദ് ബസ്ര, ജഹാൻ ലഷ്കറിൻ്റെ ഭാഗമായിരുന്നു എന്ന് ഐബി രേഖ വെളിപ്പെടുത്തിയിരുന്നു. 2004 ആയിരുന്നു ഇസ്രത് ജഹാനും മറ്റു മൂന്നു പേരും ഏറ്റുമുട്ടലിലിൽ കൊല്ലപ്പെട്ടത്. ഇത് വ്യാജ ഏറ്റഉമുട്ടലായിരുന്നു എന്നും അന്നത്തെ ഗുജ്റാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് നടത്തിയ വ്യാജ ഏറ്റുമുട്ടലായിരുന്നു എന്നും അന്നത്തെ യുപിഎ സർക്കാർ ആരോപിച്ചിരുന്നു.
എന്നാൽ ഡേവിഡ് ഡേവിഡ് കോൾമാൻ ഹെഡ്‌ലി എന്ന പാക് വംശജനായ അമേരിക്കൻ പൌരൻ അമേരിക്കൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ വെളിപ്പെടുത്തിയ വിവര പ്രകാരം ഇസ്രത്ത് ജഹാൻ ലഷ്കറിൻ്റെ ഭാഗമായിരുന്നു എന്നും നരേന്ദ്ര മോദിയെ വധിക്കാൻ നിയോഗിക്കപ്പെട്ട ചാവേറായിരുന്നു എന്നും പറയപ്പെടുന്നു.