
വാഷിംഗ്ടണ്‍ : യു.എസിലെ ഗൂഗിള്‍ മാപ്പില്‍ മെക്സിക്കോ ഉള്‍ക്കടലിന്റെ പേര് ഗള്‍ഫ് ഓഫ് മെക്‌സിക്കോ എന്നതിനു പകരം, ഗള്‍ഫ് ഓഫ് അമേരിക്ക എന്ന് മാറ്റിയതിനെതിരെ മെക്‌സിക്കോ രംഗത്ത്. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ഗൂഗിളിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മെക്സിക്കോ അറിയിച്ചു.
പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇറക്കിയ എക്സിക്യുട്ടീവ് ഉത്തരവിന്റെ പശ്ചാത്തലത്തലത്തിലാണ് യു.എസിലെ ഗൂഗിള്‍ മാപ്പില്‍ മെക്സിക്കോ ഉള്‍ക്കടലിന്റെ പേര് അമേരിക്കാ ഉള്‍ക്കടല്‍ എന്നാക്കിയത്.
ട്രംപിന്റെ ഉത്തരവ് യുഎസ് ജലാശയങ്ങള്‍ക്ക് മാത്രമേ ബാധകമാകൂ എന്നതിനാല്‍ പേര് മാറ്റം തെറ്റാണെന്ന് മെക്‌സിക്കോ പറയുന്നു. മെക്‌സിക്കോയുടെയും ക്യൂബയുടെയും നിയന്ത്രണത്തിലുള്ള പ്രദേശങ്ങളും ഉള്‍പ്പെടുന്ന ഇടങ്ങളില്‍ ഇത്് ബാധകമല്ലെന്നും പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു.