സെൻ്റ് മറിയം ത്രേസ്യാ സിറോ മലബാർ മിഷനിൽ നോമ്പുകാല ധ്യാനം തുടങ്ങി :  മാർ പ്രിൻസ് പാണേങ്ങാടൻ നയിക്കുന്നു

മാർട്ടിൻ വിലങ്ങോലിൽ

ഫ്രിസ്കോ (നോർത്ത് ഡാളസ്) : ഫ്രിസ്കോ സെന്റ് മറിയം ത്രേസ്യാ സിറോ മലബാർ മിഷനിൽ നോമ്പുകാല നവീകരണ ധ്യാനം മാർച്ച് 8, മാർച്ച് 9 (ശനി, ഞായർ) തീയതികളിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഷംഷാബാദ് രൂപതാ മെത്രാനായ മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ ആണ് ധ്യാനം നയിക്കുന്നത്.

ഫ്രിസ്കോ മൗസ് മിഡിൽ സ്കൂൾ ഓഡിറ്റോറിയമാണ് ധ്യാനവേദി. (12175 Coit Rd, Frisco, TX 75035). രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാല് വരെയാണ് ധ്യാനം. കുട്ടികൾക്കുള്ള ധ്യാനവും ഇതോടൊപ്പം വേറെ ക്രമീകരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: 469 626 8584

Lenten meditation begins at St. Mariam Thresia Syro-Malabar Mission

More Stories from this section

family-dental
witywide