
വാഷിംഗ്ടൺ: അനധികൃത കുടിയേക്കാര്‍ക്കെതിരെയുള്ള റെയ്ഡിനെ കുറിച്ചുള്ള വിവരം ചോര്‍ത്തിയവരെ കണ്ടെത്താനുള്ള നീക്കവുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പേഴ്‌സണല്‍ സ്റ്റാഫ് സംഘാംഗങ്ങള്‍ക്കിടിയില്‍ വരെ നുണപരിശോധന നടത്താൻ ട്രംപ് ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. നുണപരിശോധനകള്‍ കഴിഞ്ഞ മൂന്നാഴ്ച്ചയായി തുടരുന്നുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഏതെല്ലാം ഉദ്യാഗസ്ഥരെയെല്ലാം പരിശോധിച്ചുവെന്ന കാര്യം വ്യക്തതമല്ല. വാര്‍ത്ത ചോര്‍ത്തിയവര്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാവുമെന്നാണ് വിവരം. യുഎസ് ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി ന്യോം ഇതുമായി ബന്ധപ്പെട്ട് എക്‌സ് പോസ്റ്റ് പങ്കുവെച്ചിരുന്നു.
വിവരം ചോര്‍ത്തിയരെ കണ്ടെത്തിയെന്നും 10 വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കുമെന്നും ഇവര്‍ പറയുന്നു. ഇവരിലൂടെ ചോര്‍ത്തിയവരുടെ മുഴുവന്‍ ശൃംഖലയെ കണ്ടെത്തി ശിക്ഷ നല്‍കി അമേരിക്കന്‍ ജനതയ്ക്കായി നീതി നടപ്പിലാക്കുമെന്ന് ഇവര്‍ പറയുന്നു. ഫെബ്രുവരി 18നാണ് ഇത്തരത്തില്‍ നുണ പരിശോധന നടത്തുന്നുവെന്ന് ക്രിസ്റ്റി പ്രഖ്യാപിച്ചത്.