
വാഷിംഗ്ടൺ: ജോർജിയ യൂണിവേഴ്സിറ്റി വിദ്യാർഥിനി ലില്ലി സ്റ്റുവർട്ട് വീണ്ടും അറസ്റ്റിൽ. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയതാണ് ഇപ്പോഴത്തെ അറസ്റ്റിന്‍റെ കാരണം. അമിത വേഗതയിൽ വാഹനമോടിച്ചതിന് മുമ്പ് അറസ്റ്റിലായപ്പോൾ എടുത്ത ലില്ലി സ്റ്റുവർട്ടിന്റെ മഗ്ഷോട്ട് ചിത്രം വൈറലായിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഇപ്പോൾ വീണ്ടും ലില്ലി അറസ്റ്റിലായിരിക്കുകയാണ്.
ഇന്നലെ പുലർച്ചെ 5.26 നാണ് കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. 4,000 ഡോളറിന്റെ ബോണ്ട് ജാമ്യത്തിൽ രാവിലെ 11 മണിയോടെ ലില്ലി സ്റ്റുവർട്ടിനെ വിടുകയും ചെയ്തു. മാർച്ച് 8 ന് ജോർജിയയിലെ മില്ലെഡ്ജ്‌വില്ലെയിൽ ഒരു പാർട്ടിയിൽ പങ്കെടുക്കാൻ പോകുമ്പോൾ അമിത വേഗതയിൽ വാഹനമോടിച്ചതിനാണ് ആദ്യ തവണ ലില്ലി അറസ്റ്റിലായത്.
അമിത വേഗതയിൽ വാഹനം ഓടിച്ചതിന് തന്നെ പൊലീസ് കൈവിലങ്ങുകൾ ഇട്ട് കാറിന്റെ പിന്നിലിരുത്തിയെന്നും അത് ഒരു കൗതുകം പോലെ തോന്നിയെന്നുമാണ് അന്ന് ലില്ലി പറഞ്ഞത്. മഗ്ഷോട്ട് ചിത്രങ്ങൾ എടുക്കുന്നത് സാധാരണ സംഭവമാണെന്നും, അതിന് എന്തിനാണ് ഇത്രയധികം പ്രചാരണം ലഭിക്കുന്നതെന്ന് അറിയില്ലെന്നും ലില്ലി പറഞ്ഞിരുന്നു.