
കൊച്ചി: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യത്തിന് വില കൂട്ടും. വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ബെവ്‌കോയാണ് തീരുമാനമെടുത്തത്. സ്പിരിറ്റ് വില വര്‍ദ്ധിച്ചതിനാല്‍ മദ്യവില കൂട്ടുന്നത്.
10 മുതല്‍ 50 രൂപ വരെയാണ് വില വര്‍ധിക്കുകയെങ്കിലും എല്ലാ ബ്രാന്റിനും ഇത് ബാധകമല്ല. ചില ബ്രാന്റിന് മാത്രമാണ് വില വര്‍ധന. 62 കമ്പനികളുടെ 341 ബ്രാന്റുകള്‍ക്ക് വില വര്‍ധിക്കുമ്പോള്‍ 45 കമ്പനികളുടെ 107 ബ്രാന്റുകള്‍ക്ക് വില കുറയും.