‘മാജിക് മഷ്റൂം ലഹരിയല്ല, വെറും കൂൺ’; ലഹരിക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മാജിക് മഷ്റൂം ലഹരിയുടെ പട്ടികയിൽപ്പെടില്ലെന്നും സാധാരണ കൂൺ മാത്രമാണെന്നും ഹൈക്കോടതി. മഷ്റൂമിൽ‌ അടങ്ങിയിരിക്കുന്ന രാസവസ്തുവിന്റെ അളവ് കണക്കാക്കാത്ത സാഹചര്യത്തിൽ അതു നിരോധിത ലഹരി വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ലഹരിക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണു ഹൈക്കോടതിയുടെ നിരീക്ഷണം.

മാജിക് മഷ്റൂമില്‍ അടങ്ങിയിരിക്കുന്ന ലഹരിക്ക് കാരണമാകുന്ന സിലോസൈബിന്റെ അളവ് എത്രയെന്നു കണക്കാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കർണാടക സ്വദേശിക്ക് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ വയനാട്ടിലെ കാട്ടിക്കുളത്ത് വച്ച് ആഡംബര കാറിൽ കടത്തുകയായിരുന്ന ലഹരി വസ്തുക്കൾ‍ പിടിച്ച കേസിലായിരുന്നു വിധി. 276 ഗ്രാം മാജിക് മഷ്റൂം, 50 ഗ്രാം മാജിക് മഷ്റൂം ക്യാപ്സൂളുകൾ, 13.2 ഗ്രാം കഞ്ചാവ്, 6.59 ഗ്രാം ചരസ്സ് എന്നിവയാണു പിടിച്ചെടുത്തത്.

സംഭവത്തിൽ രാഹുൽ റായി അറസ്റ്റിലായി. സിലോസൈബിന്റെ അളവ് കണക്കാക്കാത്ത സാഹചര്യത്തിൽ മാജിക് മഷ്റൂം മുഴുവൻ ലഹരി വസ്തുവായി കണക്കാക്കാനാവില്ല. ഇത് ലഹരി വസ്തുവുമായി കൂട്ടിക്കലർത്തിയതുമല്ല. അതുകൊണ്ടു തന്നെ ഷെഡ്യൂൾഡ് ലഹരി വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നത് ഇവിടെ ബാധകമല്ല എന്നും വ്യക്തമാക്കിയ കോടതി പ്രതിക്കു ജാമ്യം അനുവദിക്കുകയായിരുന്നു.

Magic mushroom is not a drug, says kerala high court

More Stories from this section

family-dental
witywide