റികടർ സ്‌കെയിലിൽ 5.1 തീവ്രത; തെക്കൻ കാലിഫോർണിയയെ ഞെട്ടിച്ച് ശക്തമായ ഭൂചലനം

ലോസ് ഏഞ്ചൽസ്: തെക്കൻ കാലിഫോർണിയയിൽ ഭൂചലനം. തിങ്കളാഴ്ച റികടർ സ്‌കെയിലിൽ 5.1 തീവ്രതയിൽ ശക്തമായ ഭൂചലനം ഉണ്ടായെന്ന് യുഎസ് ജിയോളജിസ്റ്റുകൾ അറിയിച്ചു. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കുകൾ പ്രകാരം, മെക്സിക്കോയുമായുള്ള യുഎസ് അതിർത്തിയിൽ നിന്ന് ഏകദേശം 20 മൈൽ അകലെ സ്ഥിതി ചെയ്യുന്ന ജൂലിയന് 2.5 മൈൽ (നാല് കിലോമീറ്റർ) തെക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

എട്ട് മൈൽ ആഴത്തിലായിരുന്നു ഭൂചലനം. ആദ്യ ഭൂചലത്തിന് ശേഷം ചെറിയ തുടർചലനങ്ങളും ഉണ്ടായി. നാശനഷ്ടങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല. ഭൂമിയുടെ നിരവധി ടെക്റ്റോണിക് പ്ലേറ്റുകളുടെ സംഗമസ്ഥാനമാണ് യുഎസ് വെസ്റ്റ് കോസ്റ്റ്. അതിനാൽ തന്നെ ഇവിടെ ഭൂചലനങ്ങൾ സാധാരണമാണ്‌. 1906-ൽ സാൻ ഫ്രാൻസിസ്കോയിൽ ഉണ്ടായ ഭൂചലനത്തിലും സുനാമിയിലും മൂവായിരത്തിലധികം പേരാണ്‌ കൊല്ലപ്പെട്ടത്‌. 1994-ൽ ലോസ് ഏഞ്ചൽസിലുണ്ടായ ഭൂചലനത്തിൽ നിരവധി ആളുകൾ കൊല്ലപ്പെടുകയും നാശനഷ്‌ടങ്ങൾ സംഭവിക്കുകയും ചെയ്‌തു.

More Stories from this section

family-dental
witywide