ന്യൂഡല്‍ഹി: സ്റ്റുഡന്റ് വിസയില്‍ യുകെയിലെത്തിയ മലയാളി ആയുര്‍വേദ ഡോക്ടര്‍ കരള്‍ രോഗത്തെത്തുടര്‍ന്ന് മരിച്ചു. തൃപ്പൂണിത്തുറ സ്വദേശി ആനന്ദ് നാരായണന്‍ (33) ആണ് വിടവാങ്ങിയത്.
ഒന്നര വര്‍ഷം മുമ്പാണ് ആനന്ദും ഭാര്യ ഹരിതയും യുകെയിലെത്തിയത്. ഗ്രേറ്റര്‍ ലണ്ടനിലാണ് ഇരുവരും താമസിച്ചത്. ഹരിതയും ആയുര്‍വേദ ഡോക്ടര്‍ ആയിരുന്നു. ആനന്ദ് കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസക്കാലത്തോളമായി ലണ്ടന്‍ കിംഗ്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.