
ഫ്‌ളോറിഡ : പാംസ് വെസ്റ്റ് ആശുപത്രിയിലെ മലയാളി വനിതാ നഴ്സിന് രോഗിയുടെ ക്രൂര മര്‍ദ്ദനം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ 33 കാരനായ സ്റ്റീഫന്‍ സ്‌കാന്റ്റില്‍ബറിയാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ വധശ്രമക്കുറ്റവും ചുമത്തിയിട്ടുണ്ടെന്ന് പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസ് (PBSO) അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:20 ഓടെയായിരുന്നു സംഭവം. മൂന്നാം നിലയിലെ രോഗികളുടെ മുറിയിലെത്തിയ നഴ്‌സിനെയാണ് പ്രതി ആക്രമിച്ചത്. പരുക്ക് ഗുരുതരമായതിനാല്‍ നഴ്സിനെ വെസ്റ്റ് പാം ബീച്ചിലെ സെന്റ് മേരീസ് മെഡിക്കല്‍ സെന്റര്‍ ട്രോമ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.