
ന്യൂഡല്‍ഹി : കാനഡയില്‍ കാണാതായ മലയാളി യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലയാറ്റൂരിനടുത്തു നീലീശ്വരം സ്വദേശി പുതുശേരി ഫിന്റോ ആന്റണി (39) ആണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ 5 മുതല്‍ ജിപിഎസ് സംവിധാനമുള്ള കാര്‍ അടക്കമാണ് യുവാവിനെ കാണാതായത്. 12 വര്‍ഷമായി ഫിന്റോ കാനഡയില്‍ ജോലി ചെയ്യുകയായിരുന്നു. 6 മാസമായി ഭാര്യയും 2 കുട്ടികളും ഒപ്പമുണ്ട്.