വാഷിംഗടണ്‍: ലോസ് ഏഞ്ചൽസിൽ കാട്ടുതീ പടർന്ന് പിടിച്ച് ജനം ജീവനുവേണ്ടി പരക്കം പായുമ്പോൾ ഫയര്‍ ഫൈറ്റര്‍ തൊഴിലാളിയുടെ വേഷം കെട്ടി മോഷണം നടത്തി യുവാവ്. മാലിബു പ്രദേശത്തെ വീടുകളാണ് ഇയാള്‍ കൊള്ളയിച്ചത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഫോക്‌സ് ന്യൂസാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ഫയര്‍മാനാണോ എന്ന് പരിശോധിച്ചപ്പോള്‍ മോഷ്ടാവാണെന്ന് തിരിച്ചറിയുകയായിരുന്നുവെന്ന് ലോസ് ആഞ്ചലസ് കൗണ്ടിയിലെ ഷെരിഫ് വകുപ്പിലെ ഷെരിഫ് ലൂണ മാധ്യമങ്ങേളോട് ഞായറാഴ്ച പറഞ്ഞു.
മിലിബു പ്രദേശത്ത് ഞാനെത്തിയപ്പോള്‍ തീയണക്കാന്‍ വന്ന ജീവനക്കാരനെ പോലെ തോന്നിച്ചു. കുനിഞ്ഞിരിക്കുകയായിരുന്നു. ഓക്കെ ആണോ എന്ന് ചോദിച്ചു. വിലങ് വേണ്ടിവരുന്ന മനുഷ്യനാണെന്ന് ആദ്യം മനസിലായില്ല. ഉടന്‍ പൊലീസുകാരെ വിളിക്കുകയായിരുന്നു. വീട് കൊള്ളയടിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടുന്നത്.
Man arrested for theft while wildfire spreading