വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വധഭീഷണി മുഴക്കിയയാളെ അറസ്റ്റ് ചെയ്തു. അറ്റ്കിൻസ് എന്നയാളാണ് അറസ്റ്റിലായത്. ട്രംപ് അധികാരമേൽക്കുന്നതിന് ഒരു ദിവസം മുൻപ്, ജനുവരി 19നാണ് അറ്റ്കിൻസ് ഫേസ്ബുക്കിലൂടെ വധഭീക്ഷണി മുഴക്കിയത്. അക്രമ സ്വഭാവമുള്ളതും പ്രസിഡന്റിനെ ലക്ഷ്യം വെച്ചുമാണ് ഭീഷണയെന്ന് പൊലീസ് ചീഫ് അരൗജോ വ്യക്തമാക്കി.
അറസ്റ്റ് രേഖപ്പെടുത്തുമ്പോൾ അറ്റ്കിൻസ് മൂന്ന് പാക്കറ്റ് കൊക്കെയ്ൻ കൈവശം വെച്ചിരുന്നതായും പൊലീസ് കണ്ടെത്തി. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വധഭീഷണി, ഭീകരപ്രവർത്തനാഹ്വാനം, കൊക്കെയ്ൻ കൈവശം വെക്കൽ തുടങ്ങിയ വകുപ്പുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ അറ്റ്കിൻസ് കുറ്റമേറ്റതായി പോലീസ് അറിയിച്ചു. അതേസമയം, താൻ തമാശക്ക് എഴുതിയതാണെന്നും ട്രംപിനെതിരെ വധ ഭീക്ഷണി മുഴക്കിയതല്ലെന്നും പ്രതി പറഞ്ഞു.
Man arrested for Threatening Trump