
കൊച്ചി : ഇന്നലെ അന്തരിച്ച പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സംസ്‌കാരം നാളെ തൃപ്പൂണിത്തുറയില്‍ നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിലാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
ഭൗതിക ശരീരം നാളെ രാവിലെ ഒന്‍പതു മണി മുതല്‍ പതിനൊന്ന് മണി വരെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് തൈക്കൂടത്തുള്ള സ്വഭവനത്തിലെത്തിച്ച ശേഷമാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.