വിവാഹം അടിസ്ഥാനമാക്കിയുള്ള ഗ്രീന്‍ കാര്‍ഡ് അപേക്ഷ: കാത്തിരിക്കുന്നത് അഗ്നി പരീക്ഷ നേരിടേണ്ട ചോദ്യങ്ങള്‍ നിങ്ങളെ ഞെട്ടിക്കും

വിവാഹം അടിസ്ഥാനമാക്കിയുള്ള ഗ്രീന്‍ കാര്‍ഡ് അപേക്ഷകളെല്ലാം കടുത്ത പരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി യുഎസ്. ബൈഡന്‍ ഭരണകൂടം സ്വീകരിച്ചുവന്ന നിലപാടില്‍നിന്നുള്ള ചുവടുമാറ്റമാണ് ഇക്കാര്യത്തില്‍ ട്രംപ് ഭരണകൂടം നടത്തുന്നതില്‍. ഇതിന്റെ ഭാഗമായി എല്ലാ അപേക്ഷകളിന്മേലും വിട്ടുവീഴ്ചയില്ലാത്ത പരിശോധന നടത്തണമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

അതില്‍പ്രധാനം അപേക്ഷകര്‍ യഥാര്‍ത്ഥ ദമ്പതികളാണോ എന്ന പരിശോധനയാണ്. അക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ നിരവധി ചോദ്യങ്ങളാണ് ചോദിക്കുക. കിടക്കയുടെ ഏത് വശത്താണ് സാധാരണ കിടക്കാറുള്ളത്, ദമ്പതിമാരില്‍ ആരാണ് ആദ്യം ഉറക്കമുണരുക, ബാത്ത്‌റൂമില്‍ എത്ര ജനലുകളുണ്ട് എന്ന ചോദ്യംവരെ നേരിടേണ്ടി വന്നേക്കാമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. സ്‌നേഹത്തിന്റെ തെളിവെന്ത് ? (പ്രൂഫ് ഓഫ് ലൗ) എന്ന് ഉദ്യോഗസ്ഥര്‍തന്നെ വിശേഷിപ്പിക്കുന്ന പരിശോധനകള്‍ക്കാണ് അപേക്ഷകര്‍ വിധേയരാകേണ്ടിവരിക.

എമിഗ്രേഷന്‍ തട്ടിപ്പ്, കാര്യംനേടുന്നതിന് വേണ്ടിയുള്ള വിവാഹങ്ങള്‍ എന്നിവയടക്കമുള്ള തട്ടിപ്പ് സാധ്യത കണക്കിലെടുത്ത് യഥാര്‍ഥ ദമ്പതികളെ തിരിച്ചറിയാനാണ് പരിശോധന കടുപ്പമാക്കുന്നത്. ടെക്സ്റ്റ് മെസേജുകള്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റ്‌റ്, ഫോട്ടോകള്‍, വിമാന യാത്രകളുടെ വിവരങ്ങള്‍, ദമ്പതിമാരില്‍ രണ്ടുപേരെയും പരസ്പരം നോമിനികളാക്കി നിശ്ചയിച്ചിട്ടുള്ള ഇന്‍ഷുറന്‍സ് രേഖകള്‍ എന്നിവയെല്ലാം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കാണിക്കേണ്ടിവരും.

യു.എസ് കോണ്‍സുലാര്‍ ഓഫീസര്‍മാര്‍ നടത്തുന്ന അഭിമുഖത്തിനിടെ ദമ്പതികള്‍ നല്‍കുന്ന ഉത്തരങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും സംശയം തോന്നിയാല്‍ ദമ്പതിമാരെ പ്രത്യേകം മാറ്റി നിര്‍ത്തി കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചേക്കാം.

More Stories from this section

family-dental
witywide