നേപ്പാളിനെ കുലുക്കി വന്‍ ഭൂകമ്പം; മരണം 32 ലേക്ക്

ന്യൂഡല്‍ഹി: നേപ്പാളിനെ കുലുക്കിയ വന്‍ ഭൂകമ്പത്തില്‍ മരണം 32 ആയി. നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ രാവിലെ ആറരയോടെയാണു 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഡല്‍ഹിഎന്‍സിആര്‍, ബിഹാര്‍, ഉത്തരേന്ത്യയുടെ മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

ആദ്യ ഭൂകമ്പത്തിന് തൊട്ടുപിന്നാലെ രണ്ട് ഭൂചലനങ്ങള്‍ കൂടി ഈ മേഖലയില്‍ ഉണ്ടായതായി എന്‍സിഎസ് ഡാറ്റ വെളിപ്പെടുത്തുന്നു. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം രാവിലെ 7:02 നും 4.9 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനം 7:07 നും രേഖപ്പെടുത്തി.

2015ല്‍ നേപ്പാളില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 9,000-ത്തോളം ആളുകള്‍ മരിക്കുകയും 22,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

More Stories from this section

family-dental
witywide