ലക്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ മഹാകുംഭമേളയ്ക്കിടെ വന്‍ തീപിടുത്തം. മഹാകുംഭ് ടെന്റ് സിറ്റിയിലെ സെക്ടര്‍ 19 ലാണ് തീപിടുത്തമുണ്ടായത്. പാചക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
പ്രദേശത്തുള്ള ഏകദേശം 25 ടെന്റുകള്‍ കത്തിനശിച്ചിട്ടുണ്ട്. സ്ഥലത്ത് നിന്നുള്ള വലിയ തോതില്‍ പുക ഉയരുന്നത് ദൃശ്യങ്ങളില്‍ കാണാം. വിവരം ലഭിച്ചയുടനെ അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങളും സ്ഥലത്തുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ