
ന്യൂഡല്‍ഹി : പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ വഖഫ് ബില്ലിനെതിരായ കനത്ത പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മുര്‍ഷിദാബാദില്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
മുര്‍ഷിദാബാദില്‍ നടന്ന പ്രതിഷേധത്തില്‍ 110 പേര്‍ അറസ്റ്റിലായെന്നാണ് വിവരം. നിരവധി വാഹനങ്ങള്‍ക്ക് അക്രമികള്‍ തീയിട്ടു. മാള്‍ഡ, മുര്‍ഷിദാബാദ്, സൗത്ത് 24 പര്‍ഗനാസ്, ഹൂഗ്ലീ എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച മുതല്‍ പ്രക്ഷോഭം ആരംഭിച്ചത്.
അതേസമയം വഖഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളില്‍ പ്രതിഷേധം ശക്തമാകുകയാണ്. മുര്‍ഷിദാബാദില്‍ സംഘര്‍ഷമുള്ളതിനാല്‍ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.