
സണ്ണിവെയ്ൽ (ഡാളസ്): ഏപ്രിൽ 15 ചൊവ്വാഴ്ച വൈകുന്നേരം 7:00 മണിക്ക് സണ്ണിവെയ്ൽ ടൗൺ ഹാളിൽ മേയർ കാൻഡിഡേറ്റ് ഫോറം സംഘടിപ്പിക്കുന്നു .സണ്ണിവെയ്ൽ ടൗൺ മേയർ സ്ഥാനത്തേക്ക് നിലവിലുള്ള മേയറും മലയാളിയുമായ സജി ജോർജും,ആദ്യമായി മത്സരരംഗത്തെത്തിയ പോൾ കാഷും ഉൾപെട രണ്ട് സ്ഥാനാർത്ഥികളാണ് മാറ്റുരക്കുന്നത്. തുടര്‍ച്ചയായി രണ്ടു തവണ മേയറായി തിരഞ്ഞെടുക്കപ്പെടുന്ന അമേരിക്കയിലെ ആദ്യ മലയാളിയായ സജിക്ക് ഇതു മൂന്നാം ഊഴമാണ്.ഏപ്രിൽ 22 നാണു ഏർളി വോട്ടെടുപ്പ് ആരംഭിക്കുന്നത്.
മേയർ എന്ന നിലയിൽ, പൊതു സുരക്ഷ, കുടുംബ സൗഹൃദ സൗകര്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിലെ പശ്ചാത്തലവും, എംബിഎയും, 25 വർഷത്തിലധികം നേതൃത്വ പരിചയവും, സങ്കീർണ്ണമായ വെല്ലുവിളികളെ എങ്ങനെ നേരിടാമെന്നും, നമ്മുടെ സമൂഹത്തിന് യഥാർത്ഥ ഫലങ്ങൾ നൽകുന്നതിനു സഹായകരമാകുമെന്നും സജി ജോർജ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു
സണ്ണിവെയ്ൽ പോലീസ് ഡിപ്പാർട്ട്മെന്റ് സ്ഥാപികുന്നതിനും,പുതിയ ഫയർ സ്റ്റേഷൻ ഉൾപ്പെടെ ഫയർ & എമർജൻസി സർവീസുകൾ ശക്തിപ്പെടുത്തുന്നതിനും ജോബ്സൺ പാർക്കിലും വൈൻയാർഡ് പാർക്കിലും പുതിയ കായിക മേഖലകൾക്ക് അംഗീകാരം നൽകുന്നതിനും,പൊതു സുരക്ഷാ,കുടുംബത്തിന്റെ സുരക്ഷയും മനസ്സമാധാനവും ഉറപ്പാക്കാൻ എപ്പോഴും പ്രവർത്തിക്കുമെന്നു സജി പ്രസ്താവനയിൽ അറിയിച്ചുടെക്‌സസ്സിലെ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന സിറ്റിയാണ് സണ്ണിവെയ്ല്‍.
Mayoral Candidate Forum at Sunnyvale Town Hall