സാൻഫ്രാൻസിസ്കോ: മെറ്റയിൽ നിന്ന് മോശം പ്രകടനത്തിന്റെ പേരിൽ 3,600 ജീവനക്കാരെ പിരിച്ചുവിടുന്ന വിവരം ഔദ്യോഗികമായി ഫെബ്രുവരി 10ന് ജീവനക്കാരെ അറിയിക്കുമെന്ന് റിപ്പോർട്ട്. പകരം പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുമെന്നും മെറ്റ അറിയിച്ചു.
കണക്കുകൾ പ്രകാരം മെറ്റയ്ക്ക് ആകെ 72,400 ജീവനക്കാരാണ് ആകെയുള്ളത്. ആകെയുള്ള ജീവനക്കാരിൽ ഒരു ശതമാനത്തിൽ താഴെയുള്ളവരെയാണ് ഈ നീക്കം ബാധിക്കുക. തൊഴിൽ നഷ്ടപ്പെടുന്ന യുഎസിലെ തൊഴിലാളികളെ ഫെബ്രുവരി 10 ന് അറിയിക്കും. മറ്റ് രാജ്യങ്ങളിലുള്ളവരെ പിന്നീട് അറിയിക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
meta will fire over 3600 employees by February 10