മെക്‌സിക്കോ സിറ്റി : നിയുക്ത യു.എസ് പ്രസിഡന്റിനെ വിമര്‍ശിച്ച് മെക്‌സിക്കോ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ന്‍ബോം. ‘ഗള്‍ഫ് ഓഫ് മെക്‌സിക്കോ’യുടെ പേര് ‘ഗള്‍ഫ് ഓഫ് അമേരിക്ക’ എന്നാക്കി മാറ്റണമെന്ന് ട്രംപ് പറഞ്ഞതിനോട് കടുത്ത എതിര്‍പ്പാണ് ക്ലൗഡിയ ഷെയ്ന്‍ബോം പ്രകടിപ്പിച്ചത്.
നോര്‍ത്ത് അമേരിക്കയെ അമേരിക്ക മെക്‌സിക്കാന എന്നോ മെക്‌സിക്കന്‍ അമേരിക്ക എന്നോ മാറ്റുകയാണ് വേണ്ടതെന്നും 1814 ല്‍ മെക്‌സിക്കോ നിലവില്‍ വരുമ്പോഴുള്ള രേഖകളില്‍ അങ്ങനെയായിരുന്നുവെന്നും ക്ലൗഡിയ തിരിച്ചടിച്ചു.
മെക്‌സിക്കോ മയക്കുമരുന്ന് കാര്‍ട്ടലുകളാണ് നടത്തുന്നതെന്ന ട്രംപിന്റെ വാദത്തെയും അവര്‍ തള്ളിക്കളഞ്ഞു. അയല്‍രാജ്യങ്ങളായ യുഎസും മെക്‌സിക്കോയും തമ്മിലുള്ള ബന്ധത്തിലെ വിള്ളല്‍ പരസ്യമായി പ്രകടമാക്കിയായിരുന്നു ട്രംപിന്റെയും ക്ലൗഡിയയുടേയും പ്രസ്താവനകള്‍.