ട്രംപിന് മുന്നിൽ ‘തണുത്ത തല’യോടെ പ്രവർത്തിക്കുന്നത് തുടരും; യുഎസ് താരിഫുകൾ വൈകിയത് ആഘോഷമാക്കി മെക്സിക്കോ

മെക്സിക്കോ സിറ്റി: രാജ്യത്തെ പല സാധനങ്ങളുടെയും തീരുവ മാറ്റിവെക്കാനുള്ള യുഎസിന്റെ തീരുമാനം ആഘോഷിച്ച് മെക്സിക്കോ. പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമിനൊപ്പം പതിനായിരങ്ങൾ മെക്സിക്കോ സിറ്റിയിൽ ഒത്തുചേർന്നു. പതാകകൾ പിടിച്ച് ‘മെക്സിക്കോയെ ബഹുമാനിക്കുക!’എന്ന മു​ദ്രാവാക്യമുയർത്തി ഷെയ്ൻബോമിനൊപ്പം അവർ സന്തോഷം പങ്കുവെച്ചു.

മയക്കുമരുന്ന് കള്ളക്കടത്തും അനധികൃത കുടിയേറ്റവും തടയുന്നതിൽ ഷെയിൻബോം പുരോഗതി കൈവരിച്ചതായി പറഞ്ഞുകൊണ്ട്, മെക്സിക്കോയിൽ നിന്നുള്ള നിരവധി ഇറക്കുമതികൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തിയത് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഒരു മാസത്തേക്ക് മാറ്റിവച്ചിരുന്നു.

ഭാഗ്യവശാൽ സംഭാഷണവും ആദരവും വിജയിച്ചുവെന്ന് ഷെയിൻബോം ജനക്കൂട്ടത്തോട് പറഞ്ഞു. ഭീഷണികൾ നിലനിൽക്കുന്നുണ്ടെങ്കിലും മെക്സിക്കോക്ക് തുടർന്നും തീരുവ ബാധകമാകില്ലെന്ന ശുഭാപ്തിവിശ്വാസമുണ്ടെന്നും ട്രംപിന് മുന്നിൽ ‘തണുത്ത തല’യോടെ പ്രവർത്തിക്കുന്നത് തുടരുമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide