ടെഹ്റാൻ: ഗാസ വെടിനിർത്തൽ കരാർ ഇസ്രയേൽ സുരക്ഷ ക്യാബിനറ്റ് അംഗീകരിച്ചു. അന്തിമ തീരുമാനം സമ്പൂർണ ക്യാബിനറ്റിന് വിട്ടുകൊണ്ടാണ് സുരക്ഷ ക്യാബിനറ്റ് ഗാസ വെടിനിർത്തൽ കരാർ അംഗീകരിച്ചത്. ഞായറാഴ്ച തന്നെ ധാരണ നടപ്പാകാൻ ആണ് സാധ്യത. അവസാന കടമ്പ ഇനി സർക്കാർ തീരുമാനം ആയിരിക്കും. ഇന്നത്തെ സുരക്ഷ ക്യാബിനറ്റ് ധാരണയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
യുദ്ധത്തിന്‍റെ പ്രധാന ലക്ഷ്യമായ ബന്ദി മോചനം നടപ്പാക്കാൻ ധാരണ സഹായിക്കും എന്നതാണ് പ്രധാന കാരണം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇസ്രായേൽ സർക്കാരിന്‍റേതായിരിക്കും. വോട്ടിംഗ് നടക്കുമോ എന്നതാണ് നിർണായകം. സുരക്ഷ ക്യാബിനറ്റ് ചേരുന്നത് നേരത്തേ ഇസ്രായേൽ വൈകിച്ചിരുന്നു. ധാരണയുടെ രണ്ടാം ഘട്ടം സംബന്ധിച്ചായിരുന്നു ഇസ്രയേലിന്റെ വിയോജിപ്പ്. ഈ ഘട്ടത്തിൽ പ്രശ്നങ്ങൾ ഉണ്ടായാൽ ഉള്ള ഓരിഹാരം സംബന്ധിച്ച് ഉറപ്പ് കിട്ടിയതയാണ് സൂചന.
ഇസ്രായേൽ സർക്കാരിൽ ചില കക്ഷികൾക്ക് വെടി നിർത്തൽ ധാരണയോടു യോജിപ്പില്ല. ഇത് സർക്കാർ തീരുമാനത്തെ സ്വാധീനിക്കില്ല എന്നാണ് പ്രതീക്ഷ. അതേസമയം കരാർ പ്രഖ്യാപിച്ച ശേഷം ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 113 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്..